പോർക്കുളം : അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്ന കാഴ്ചപരിമിതരായ ദമ്പതിമാർക്ക് വീടെന്ന സ്വപ്‌നം പൂർത്തീകരിച്ചുനൽകി ഗ്രാമപ്പഞ്ചായത്ത്. അകതിയൂർ കാഞ്ചിയത്ത് വീട്ടിൽ മുത്തു-വിദ്യ ദമ്പതിമാരുടെ സ്വപ്നമാണ് പഞ്ചായത്ത് ഭരണസമിതി യാഥാർഥ്യമാക്കിയത്. ജന്മനാ കാഴ്ചയില്ലാത്ത ഇവരുടെ ഏക ആശ്രയം മുത്തുവിന്റെ ലോട്ടറിക്കച്ചവടമാണ്.
പഞ്ചായത്ത് ഭരണസമിതി ആശ്രയപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീടുനിർമാണം പൂർത്തീകരിച്ചത്. ആശ്രയപദ്ധതിയിൽനിന്ന് നാലു ലക്ഷം രൂപയും സുമനസ്സുകളുടെ സഹായത്തോടെ ശേഖരിച്ച രണ്ടുലക്ഷം രൂപയും വിനിയോഗിച്ചാണ് വീടുനിർമാണം പൂർത്തീകരിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..