കടങ്ങോട് : ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കടങ്ങോട് പഞ്ചായത്തിലെ തൊഴിലാളിസംഘടനകൾ കാൽനടജാഥ നടത്തി. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങൾക്കും വർഗീയതയ്ക്കും ഏകാധിപത്യത്തിനുമെതിരേയാണ് പ്രതിഷേധം.
കർഷകസംഘം, സി.ഐ.ടി.യു., കെ.എസ്.കെ.ടി.യു. സംഘടനകളുടെ നേതൃത്വത്തിൽ മരത്തംകോട് മുതൽ വെള്ളറക്കാട് വരെയാണ് ജാഥ നടത്തിയത്.
സി.പി.എം. ജില്ലാ കമ്മിറ്റിയംഗം പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.എച്ച്. ലാഷ് അധ്യക്ഷനായി.
കർഷകസംഘം പന്നിത്തടം മേഖലാ സെക്രട്ടറി വി. ശങ്കരനാരായണൻ, ജാഥാ ക്യാപ്റ്റൻ പി.എസ്. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..