തൃപ്രയാർ : വലപ്പാട് ഗ്രാമപ്പഞ്ചായത്തും സാമൂഹികാരോഗ്യകേന്ദ്രവും ചേർന്ന് ലോക ക്ഷയരോഗദിനവും ലോക വദനാരോഗ്യദിനവും ആചരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. നസീമ ഹംസ ക്ഷയരോഗവും ചികിത്സയും എന്ന വിഷയത്തിൽ ബോധവത്‌കരണ ക്ലാസ് നടത്തി.
ഡെന്റൽ സർജൻ ഡോ. ദീപ വദന ആരോഗ്യവും അർബുദവും എന്ന വിഷയത്തിൽ ക്ലാസെടുത്തു. വായിലെ അർബുദം കണ്ടെത്തുന്നതിന് പരിശോധന നടത്തി. ജീവിതശൈലീ രോഗങ്ങളായ രക്തസമ്മർദം, പ്രമേഹം, സ്ത്രീകളിലെ ഹീമോഗ്ലോബിൻ എന്നീ പരിശോധനകളും നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..