• പള്ളത്തു കൈവരികൾ തകർന്ന പ്രധാന പാലങ്ങളിലൊന്ന്
ചെറുതുരുത്തി : ചെറുതുരുത്തി-ദേശമംഗലം ഭാഗങ്ങളിലെ ചീരക്കുഴി കനാലിനു കുറുകേയുള്ള പാലങ്ങൾ നവീകരിക്കണമെന്നാവശ്യം. ചീരക്കുഴി കനാലിനു കുറുകേയുള്ള പല പാലങ്ങളും അറ്റകുറ്റപ്പണികൾ നടത്താതെ കൈവരി ദ്രവിച്ചു ഇടിഞ്ഞു നിൽക്കുന്ന നിലയിലാണ്.
പള്ളം സെന്ററിൽ ദേശമംഗലത്തേക്കുള്ള വഴിയിൽ കനാലിനു കുറുകേയുള്ള പാലത്തിന്റെ രണ്ടു കൈവരികളും ഇടിഞ്ഞു നിൽക്കുകയാണ്.
ഒരു പാടു വാഹനങ്ങൾ നിരന്തരം കടന്നു പോകുന്ന ചെറുപാലമാണിത്. രണ്ടു പ്രളയങ്ങളിലും മുങ്ങിയതാണ് മിക്ക പാലങ്ങളും. ഇവയുടെ ഉറപ്പിനെക്കുറിച്ച് യാതൊരു ധാരണയും ആർക്കുമില്ല.
നെടുമ്പുര, പള്ളിക്കൽ, പള്ളം, ദേശമംഗലം തുടങ്ങിയ ഭാഗങ്ങളിലായി നിരവധി ചെറുതും വലുതുമായ പാലങ്ങൾ ഉണ്ടെങ്കിലും ഇതിന്റെ ഉറപ്പു സംബന്ധിച്ചു ആശങ്ക ഉയരുന്നുണ്ട്. ചിലതിന്റെ അടിവശങ്ങളിൽ കോൺക്രീറ്റ്് പാളികൾ പോയി കമ്പികൾ പുറത്തു കാണുന്ന നിലയിലാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..