തൃശ്ശൂർ : എൻ.ജി.ഒ. സംഘ് ജില്ലാ കൺവെൻഷൻ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെ. മഹാദേവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം നടപ്പാക്കുമെന്ന എൽ.ഡി.എഫ്. സർക്കാരിന്റെ വാഗ്ദാനം പാലിക്കണമെന്ന ആവശ്യം ഉന്നയിച്ച് സംസ്ഥാന വ്യാപകമായി ഏപ്രിൽ ഒന്നിന് നടക്കുന്ന വഞ്ചനാദിനാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും.
ജില്ലാ പ്രസിഡന്റ് രാജഗോപാൽ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി വി വിശ്വകുമാർ, ജില്ലാ സെക്രട്ടറി കെ.ഡി. മാധവദാസ്, ജില്ലാ ഭാരവാഹി പ്രശാന്ത്, ശരത് കുമാർ സി. എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..