തൃപ്രയാർ : ക്ഷേത്രക്കിണർ വറ്റിയതിനെത്തുടർന്ന് തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലേക്ക് സി.പി. മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റ് വെള്ളമെത്തിച്ചു.
മൂന്ന് ടാങ്കുകളിലായി 10,000 ലിറ്റർ വെള്ളമാണ് ചെയർമാൻ സി.പി. സാലിഹിന്റെ നിർദേശപ്രകാരം ട്രസ്റ്റ് പ്രവർത്തകർ എത്തിച്ചത്. ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിനടുത്തുള്ള കിണറ്റിൽനിന്ന് വെള്ളമടിച്ചാണ് ക്ഷേത്രത്തിലെ പൂജകൾക്കും നിവേദ്യത്തിനുമൊഴികെയുള്ള ആവശ്യങ്ങൾക്ക് വെള്ളം എടുത്തിരുന്നത്. കിണറിൽ വെള്ളം തീരെ കുറഞ്ഞതോടെ രാവിലെ മോട്ടോർ അടിച്ചാൽ പിന്നെ കിണറിൽ വെള്ളമുണ്ടാകില്ല.
ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ദിവസങ്ങളായി വെള്ളം വരാത്തതും ക്ഷേത്രത്തിൽ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതേത്തുടർന്നാണ് സി.പി. മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റ് ക്ഷേത്രത്തിനാവശ്യമായ വെള്ളമെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തത്.
ശനിയാഴ്ച ട്രസ്റ്റ് പ്രതിനിധികളായ നൗഷാദ് ആറ്റുപറമ്പത്ത്, ടി.എം. നിസാബ്, ഷെമീർ എളയേടത്ത്, മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് വെള്ളമെത്തിച്ച് നൽകിയത്.
ദേവസ്വം മാനേജർ വി.ആർ. രമ വെള്ളം ഏറ്റുവാങ്ങി. ഉത്രംവിളക്ക് കഴിയുംവരെ 6000 ലിറ്റർ ടാങ്കിൽ വെള്ളം കരുതുമെന്ന് ട്രസ്റ്റ് പ്രതിനിധികൾ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..