• തൊഴിലുറപ്പുതൊഴിലാളി യൂണിയൻ കടങ്ങോട് പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധം ജില്ലാ കമ്മിറ്റിയംഗം ഗിരിജാദേവി ഉദ്ഘാടനം ചെയ്യുന്നു
വെള്ളറക്കാട് : തൊഴിലുറപ്പുതൊഴിലാളി യൂണിയൻ കടങ്ങോട് പഞ്ചായത്ത് കമ്മിറ്റി കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ പ്രതിഷേധിച്ചു. വെള്ളറക്കാട് പഞ്ചായത്ത് കവലയിൽ നടന്ന പ്രതിഷേധം എൻ.ആർ.ഇ.ജി. വർക്കേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ഗിരിജാദേവി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ദിവ്യ ഗിരീഷ് അധ്യക്ഷയായി.
ഏരിയാ സെക്രട്ടറി പി.എസ്. പ്രസാദ്, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി െക.കെ. മണി, രമണി രാജൻ, എം.കെ. ശശിധരൻ, കെ.ആർ. സിമി എന്നിവർ പ്രസംഗിച്ചു.
മങ്ങാട് : എൻ.ആർ.ഇ.ജി. വർക്കേഴ്‌സ് യൂണിയൻ എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിനെതിരേ പ്രതിഷേധിച്ചു. വെട്ടിക്കുറച്ച തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് വിഹിതം പുനഃസ്ഥാപിക്കുക, തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രാവിഷ്‌കൃത പദ്ധതിയാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, തൊഴിലാളികൾക്ക് ആധാർ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക എന്നിവ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
യൂണിയൻ വടക്കാഞ്ചേരി ഏരിയാ സെക്രട്ടറി പി.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷീജ സുരേഷ് അധ്യക്ഷയായി.
സെക്രട്ടറി പി.ടി. ജോസഫ്, കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം എം.എസ്. സിദ്ധൻ, സുമന സുഗതൻ, കെ.എം. വിനോദ്, പ്രിയ രാജശേഖരൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..