• അമ്പലനടയിൽ അപാകം പരിഹരിക്കുന്നതിനായി കെ.എസ്.ടി.പി. അധികൃതർ പരിശോധന നടത്തുന്നു
പഴയന്നൂർ : വാഴക്കോട് -പ്ലാഴി സംസ്ഥാനപാതനിർമാണം നടക്കുന്ന പഴയന്നൂർ ടൗണിലെ അമ്പലനടയിൽ അപാകങ്ങൾ പരിഹരിക്കുമെന്ന് കെ.എസ്.ടി.പി. അധികൃതർ അറിയിച്ചു. പഴയന്നൂർ ടൗണിലെ പഞ്ചായത്ത് ബിൽഡിങ്ങിനു സമീപത്തുള്ള ഗാന്ധിപ്രതിമയുടെ മുന്നിലെ കാനയും കോൺക്രീറ്റ് സ്ലാബും പൊളിച്ചുനീക്കുമെന്നും അനധികൃത കൈയേറ്റങ്ങളുണ്ടെങ്കിൽ ഒഴിപ്പിക്കുമെന്നും കെ.എസ്.ടി.പി. വ്യക്തമാക്കി.
വ്യാപാരസ്ഥാപന ഉടമയോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദേവസ്വംഭൂമിയുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ആ ഭാഗത്തുള്ള നിർമാണപ്രവൃത്തികൾ കോടതിവിധിയുടെ അടിസ്ഥാനത്തിലെ ചെയ്യാനാവുകയുള്ളൂ എന്നും പറഞ്ഞു.
റോഡുപണിയുടെ ഭാഗമായി പഴയന്നൂർ ഭഗവതീക്ഷേത്രത്തിനു മുന്നിലായി വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ കോൺക്രീറ്റിടൽ ആരംഭിച്ചപ്പോൾ ബി.ജെ.പി. പ്രവർത്തകരെത്തി തടഞ്ഞിരുന്നു. ഡി.പി.ആറിൽ പറഞ്ഞ എട്ടുമീറ്റർ വീതി റോഡിന് ഇല്ലെന്നാണ് ആരോപണം. അമ്പലനടയിൽ എത്തിയപ്പോൾ അത് അഞ്ചര മീറ്ററായി കുറയുമെന്നും കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെ റോഡ് വളഞ്ഞുപുളഞ്ഞുപോകുന്ന തരത്തിൽ നിർമാണം പുരോഗമിക്കുമ്പോഴാണ് ബി.ജെ.പി. പ്രവർത്തകരെത്തി തടഞ്ഞത്.
കെ.എസ്.ടി.പി. സൂപ്രണ്ടിങ് എൻജിനീയർ എൻ. ബിന്ദു, എക്സിക്യൂട്ടീവ് എൻജിനീയർ സിനി മാത്യു, എ.എ.ഇ. ഷിനുകുമാർ, എ.ഇ. മിനി.എം.ആർ., സോഷ്യോളജിസ്റ്റ് നിഷാദ് തുടങ്ങിയവർ പരിശോധനസംഘത്തിൽ ഉണ്ടായിരുന്നു.അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..