• പാവറട്ടി ഹൗസിങ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഗോൾഡൻ ജൂബിലി സമാപനവും വാർഷിക പൊതുയോഗവും ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യുന്നു
പാവറട്ടി : ചാവക്കാട് താലൂക്ക് റൂറൽ ഹൗസിങ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഗോൾഡൻ ജൂബിലി സമാപനവും വാർഷിക പൊതുയോഗവും നടന്നു. ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് ജോയ് ആൻറണി അധ്യക്ഷനായി.
ജൂബിലിയുടെ ഭാഗമായി കിഡ്നി രോഗികൾക്ക് സൗജന്യ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യും.
സംസ്ഥാന ഹൗസിങ് ഫെഡറേഷൻ എം.ഡി. ടി. ശ്രീകല, പി.ഐ. ലാസർ, യു.കെ. രാധാകൃഷ്ണൻ, ആന്റോ ലിജോ, രാഗേഷ് രവീന്ദ്രൻ, വി.കെ. ഷൺമുഖൻ, എ.ടി. ആന്റോ, ശ്രീധരൻ മാക്കാലിക്കൽ, യു.കെ. ഫാത്തിമ, സി.എസ്. രാജൻ, ഉമ്മർ സലിം, പദ്‌മാവതി, ജിസ്നി ജോബ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..