തൃപ്രയാർ : തളിക്കുളം ഗ്രാമപ്പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്കുള്ള പുനരധിവാസ പരിശീലനം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അധ്യക്ഷയായി.
തളിക്കുളം കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. പി.എ. സഫീർ പദ്ധതി വിശദീകരിച്ചു. ജില്ലാ പാലിയേറ്റീവ് കെയർ ടീമിന് വേണ്ടി ഷിജിത്ത് വടക്കുഞ്ചേരി, എം.ഡി. നിരഞ്ജൻ എന്നിവർ പരിശീലനം നൽകി.
പാലിയേറ്റീവ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കുടുംബാംഗങ്ങൾക്ക് സ്വന്തമായി വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഡിഷ് വാഷ്, ഹാൻഡ് വാഷ്, ഫിനോയിൽ എന്നിവയുടെ നിർമാണത്തിനാണ് പരിശീലനം നൽകിയത്. പരിശീലനത്തിൽ പങ്കെടുത്ത ഓരോ കുടുംബത്തിനും ഡിഷ് വാഷ്, ഹാൻഡ് വാഷ്, ഫിനോയിൽ എന്നിവയുടെ അഞ്ച് ലിറ്റർ വീതം ഉണ്ടാക്കുന്നതിനുള്ള കിറ്റുകൾ സൗജന്യമായി നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..