ചാലക്കുടി : വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കുളിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കുറ്റിച്ചിറ പീലാർമുഴി സ്വദേശി ഞാറ്റുവെട്ടി വേലായുധ (66)നെയാണ് കോടതി ശിക്ഷിച്ചത്. പേരയ്ക്ക പറിച്ചുനൽകാമെന്നുപറഞ്ഞ്, അടുത്തവീട്ടിലെ പുറത്തുള്ള കുളിമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതി സ്പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസാണ് പ്രതിയെ ശിക്ഷിച്ചത്. 2013-ലാണ് കേസിനാസ്പദമായ സംഭവം. പോലീസ് അന്വേഷിച്ച് അന്തിമ റിപ്പോർട്ട് ഹാജരാക്കിയെങ്കിലും അന്വേഷണത്തിൽ ഗുരുതരവീഴ്ചയുണ്ടായതിനെത്തുടർന്ന് കൊടകര എസ്.എച്ച്.ഒ.യെക്കൊണ്ട് പുനരന്വേഷണം നടത്തിയശേഷമാണ് കേസിൽ വിചാരണ നടന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..