മറ്റത്തൂർ : ഒമ്പതുങ്ങൽ ദുർഗാദേവീക്ഷേത്രത്തിൽ ഭദ്രകാളിയുടെ പ്രതിഷ്ഠാദിന ഉത്സവം തിങ്കളാഴ്ച നടക്കും. തന്ത്രി ഏറണൂർ മനയ്ക്കൽ നാരായണൻ നമ്പൂതിരി, മേൽശാന്തി രാജൻ എമ്പ്രാന്തിരി, പ്രശാന്ത് എമ്പ്രാന്തിരി എന്നിവർ കാർമികത്വം വഹിക്കും. ഉച്ചപ്പൂജയ്ക്ക് ശേഷം വൈകീട്ട് അഞ്ചിന് മുപ്പതോളം കലാകാരൻമാർ പങ്കെടുക്കുന്ന പാണ്ടിമേളം, തുടർന്ന് ദീപാരാധനയ്ക്ക് ശേഷം 8.30 വരെ തായമ്പക, രാത്രി പത്തുമുതൽ 12 വരെ ചോറ്റാനിക്കര ഗോപാലകൃഷ്ണൻ എമ്പ്രാന്തിരിയുടെ നേതൃത്വത്തിൽ ഭദ്രകാളിക്ക് ഗുരുതിതർപ്പണം.
മറ്റത്തൂർ : കാരപ്പാടം ചെമ്പകശ്ശേരി രുധിരമാല ഭഗവതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം ചൊവ്വാഴ്ച ആഘോഷിക്കും. തന്ത്രി കാരുമാത്ര വിജയൻ ശാന്തിയും മേൽശാന്തി അജീഷ് ശാന്തിയും കാർമികത്വം വഹിക്കും. ചൊവ്വാഴ്ച രാവിലെ തോറ്റംപാട്ട്, ഉച്ചയ്ക്ക് അന്നദാനം എന്നിവയുണ്ടാകും. രണ്ടുമണിക്ക് മുത്തപ്പൻ കളം, നാലിന് കാഴ്ചശ്ശീവേലി, 6.30-ന് താലിവരവ്, എട്ടിന് വിഷ്ണുമായ കളം, 11-ന് വീരഭദ്രൻ കളം, രാത്രി 12-ന് എഴുന്നള്ളിപ്പ്, ഗുരുതി എന്നിവയാണ് ആഘോഷ പരിപാടികൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..