മാള : മാള സാമൂഹികാരോഗ്യകേന്ദ്രത്തിൽ രോഗികളെ കിടത്തിച്ചികിത്സിക്കുന്ന കെട്ടിടത്തിനു സമീപം പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കത്തിക്കുന്നതു സംബന്ധിച്ച് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിശദീകരണം തേടി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കത്തിക്കുന്നത് സംബന്ധിച്ച മാതൃഭൂമി വാർത്തയെത്തുടർന്നാണ് നടപടി. മെഡിക്കൽ സൂപ്രണ്ടിനും ഹെൽത്ത് ഇൻസ്പെക്ടർക്കും ഇക്കാര്യം അറിയില്ലെന്ന് അറിയിച്ചതായി മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസൻ പറഞ്ഞു. മാലിന്യം ഈ സ്ഥലത്ത് കത്തിക്കരുതെന്ന് നേരത്തെ നിർദേശം നൽകിയിരുന്നുവെന്നും സന്ധ്യാ നൈസൻ വ്യക്തമാക്കി.
ആശുപത്രിയിൽ പകലും രാത്രിയിലും പ്ലാസ്റ്റിക് കത്തി പുക ഉയരുന്നത് പരാതിക്കിടയാക്കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..