ചേർപ്പ് : ആൾക്കൂട്ട ആക്രമണത്തിൽ ബസ് ഡ്രൈവർ ചിറയ്ക്കൽ സഹാർ (33) കൊല്ലപ്പെട്ട കേസിൽ പ്രധാന പ്രതികളിൽ രണ്ടുപേർകൂടി പിടിയിലായി. ചിറയ്ക്കൽ കോട്ടം നിവാസികളായ കൊടക്കാട്ടിൽ വിജിത്ത് (37), കരിക്കന്ത്ര വിഷ്ണു (31) എന്നിവരാണ് കോയമ്പത്തൂർ ബസ് സ്റ്റാൻഡിൽനിന്ന് പിടിയിലായത്. ഇവരെ ചേർപ്പ് പോലീസ് സ്റ്റേഷനിലെത്തിച്ചു.
കേസിലെ പ്രധാന പ്രതികളിൽ നെല്ലിപ്പറമ്പിൽ രാഹുൽ (34), മൂർക്കനാട് കാരണയിൽ ഗിഞ്ചു (28) എന്നിവരെക്കൂടി ഇനി പിടികൂടാനുണ്ട്. അഭിലാഷ്, അമീർ, അരുൺ, ഡിനോൺ, അനസ്, സുഹൈൽ, നിരഞ്ജൻ, നവീൻ, സുഹൈൽ, ഫൈസൽ എന്നിവർ നേരത്തെ അറസ്റ്റിലായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..