ചാലക്കുടി : പൊതുപ്രവർത്തകനായിരുന്ന പൗലോസ് താക്കോൽക്കാരന്റെ സ്മരണക്കായി ഏർപ്പെടുത്തിയ മികച്ച സാമൂഹികപ്രവർത്തകർക്കുള്ള അവാർഡ് മുൻ മന്ത്രി കെ.കെ. ശൈലജക്ക് റവന്യൂമന്ത്രി കെ. രാജൻ സമ്മാനിച്ചു. വ്യാപാരഭവൻ ഹാളിൽ നടന്ന ചടങ്ങിൽ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. അധ്യക്ഷനായി. വിദ്യാഭ്യാസ സഹായധനം മുനിസിപ്പൽ ചെയർമാൻ എബി ജോർജ് വിതരണംചെയ്തു.
മുൻ എം.എൽ.എ.മാരായ എ.കെ. ചന്ദ്രൻ, ബി.ഡി.ദേവസ്സി, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, അഡ്വ. സി.ടി. സാബു, യു.എസ്. അജയ്‌കുമാർ, അഡ്വ. പി.ഐ. മാത്യു എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..