കുന്നംകുളം : അക്കിക്കാവിലെ വീട്ടിൽനിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ കാഞ്ചിപുരം ജില്ലയിൽ പനയൂർ മുത്തുപാണ്ടി (32) യെയാണ് എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഈ മാസം 21-നായിരുന്നു മോഷണം.
അക്കിക്കാവ് ചീരൻ വീട്ടിൽ ഡേവീസ് എന്നയാളുടെ 1.15 ലക്ഷം രൂപ വിലവരുന്ന ഐ ഫോണും സുഹൃത്തിന്റെ 15,000 രൂപ വിലയുള്ള മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്. വീട്ടിലെ പണിക്ക് വന്നപ്പോൾ വില പിടിപ്പുള്ള മൊബൈൽ ഫോണുകൾ മോഷ്ടിക്കുകയായിരുന്നു.
കാഞ്ചിപുരത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മോഷണം നടന്ന വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ഐ ഫോൺ ഇയാളിൽനിന്ന് കണ്ടെത്തിയതായും പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..