• അറവുശാലാ ബസ്‌സ്റ്റാൻഡിൽ സ്ഥാപിച്ച വാട്ടർ എ.ടി.എം. പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ രവി ഉദ്ഘാടനം ചെയ്യുന്നു
കയ്പംഗലം : കയ്പമംഗലം ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച വാട്ടർ എ.ടി.എം. പ്രവർത്തനം ആരംഭിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ രവി ഉദ്ഘാടനംചെയ്തു. മൂന്നുപീടിക അറവുശാല ബസ്‌സ്റ്റാൻഡിലാണ് വാട്ടർ എ.ടി.എം. സ്ഥാപിച്ചിട്ടുള്ളത്. അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
എ.ടി.എം. മെഷീനിൽ ഒരു രൂപ നാണയമിട്ടാൽ ശുദ്ധീകരിച്ച് തണിപ്പിച്ച വെള്ളം ഒരു ലിറ്ററും അഞ്ചുരൂപ നാണയമിട്ടാൽ അഞ്ച് ലിറ്ററും ലഭിക്കും. അഞ്ച് ഘട്ടങ്ങളായി ശുദ്ധീകരിച്ച വെള്ളമാണ് ലഭ്യമാവുക. ഈ വർഷം തന്നെ പഞ്ചായത്തിലെ രണ്ടിടങ്ങളിൽക്കൂടി വാട്ടർ എ.ടി.എം. സ്ഥാപിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ സുരേന്ദ്രൻ അധ്യക്ഷയായി.
പഞ്ചായത്തംഗങ്ങളായ യു.വൈ. ഷമീർ, പി.കെ. സുകന്യ, ദേവികാ ദാസൻ, സി.ജെ. പോൾസൺ, സൈനുൽ ആബിദീൻ, റസീനാ ഷാഹുൽ ഹമീദ്, ജിനീപ് അബ്ദുൽ റഹിമാൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..