വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഭരണസമിതി അഞ്ചാം വാർഡിനെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് വാർഡ് മെമ്പർ ഷംസു വെളുത്തേരിയുടെ നേതൃത്വത്തിൽ വാർഡിൽ നിൽപ്പുസമരം നടത്തി. .
വാർഡിലെ പോളക്കുളം റോഡിനായി എം.പി. ഫണ്ടിൽനിന്ന് 52.80 ലക്ഷം രൂപ അനുവദിച്ചെങ്കിലും പണി തുടങ്ങുന്നതിന് നാലുദിവസം മുമ്പ് മറ്റൊരു വാർഡിലെ വ്യക്തി കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പണി തുടങ്ങാൻ കഴിഞ്ഞിട്ടില്ല. 61 കുടുംബങ്ങൾ താമസിക്കുന്ന എസ്.സി. കോളനിക്കും മറ്റു പ്രദേശ വാസികൾക്കും ഉപയോഗപ്രദമായ റോഡിന്റെ പണിയാണ് തടസ്സപ്പെട്ടിരിക്കുന്നത്. വാർഡിലെ വികസനത്തിന് തടസ്സമാകുന്ന ഇത്തരം നീക്കങ്ങൾക്കെതിരേയുള്ള പ്രതിഷേധവും മെമ്പർ രേഖപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..