തൃശ്ശൂർ : കേരള സംസ്ഥാന വ്യാപാരിവ്യവസായിസമിതിയുടെ ജില്ലാ സമ്മേളനം ഞായറാഴ്ച ആരംഭിക്കും. പൊതുസമ്മേളനനഗരിയിൽ ഉയർത്തുന്നതിനുള്ള പതാക ഞായറാഴ്ച വൈകീട്ട് മൂന്നിന്, അന്തരിച്ച മുൻ ഏരിയാ പ്രസിഡന്റ് ടി.വി. വർക്കിയുടെ ജന്മനാടായ കണ്ടശ്ശാംകടവിൽനിന്ന് മുരളി പെരുനെല്ലി എം.എൽ.എ. ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ. തലക്കോട്ടൂരിന് കൈമാറും. 5.30-ന് പൊതുസമ്മേളനനഗരിയിൽ സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി പതാക ഉയർത്തും.
പ്രതിനിധിസമ്മേളനം തിങ്കളാഴ്ച റീജണൽ തിയേറ്ററിൽ സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ്‌കോയ ഉദ്ഘാടനം ചെയ്യും. സമാപന പൊതുയോഗം കേരളബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി, വൈസ് പ്രസിഡന്റ് കെ.എം. ലെനിൻ, ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ. തലക്കോട്ടൂർ, ജില്ലാ ട്രഷറർ കെ.കെ. രാജൻ ഡയമണ്ട്, അജിത്ത് ബാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..