അന്നമനട : നിശ്ചയിച്ച സമയത്ത് യോഗം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് അന്നമനട ഗ്രാമപ്പഞ്ചായത്തിൽ യു.ഡി.എഫ്. യോഗം ബഹിഷ്‌കരിച്ചു. രാവിലെ 11-നാണ് യോഗം തീരുമാനിച്ചിരുന്നത്. എന്നാൽ, 12.15 ആയിട്ടും യോഗം ആരംഭിക്കാതിരുന്നതോടെ യു.ഡി.എഫ്. അംഗങ്ങൾ പ്രകോപിതരായി. റംസാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച പ്രാർഥനകളിൽ അംഗത്തിന് പങ്കെടുക്കേണ്ടതുള്ളതിനാൽ ഈ സമയത്ത് യോഗം നടത്തരുതെന്നാവശ്യപ്പെട്ട് കത്തുനൽകിയശേഷമാണ് യു.ഡി.എഫ്. അംഗങ്ങൾ ഹാളിൽനിന്ന് ഇറങ്ങിപ്പോന്നത്.
നേരത്തേ കമ്മിറ്റി നിശ്ചയിച്ചശേഷം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മറ്റ് ചടങ്ങുകൾക്ക് പോയത് ശരിയല്ലെന്ന് യു.ഡി.എഫ്. അംഗങ്ങൾ കുറ്റപ്പെടുത്തി. ആദ്യ വെള്ളിയാഴ്ചയിലെ റംസാൻ പ്രാർഥനയ്ക്ക് പ്രാധാന്യമുള്ളതിനാൽ അതിൽ പങ്കെടുക്കേണ്ട അംഗങ്ങൾക്ക് അതിനുള്ള അവസരം ഒരുക്കാതെ യോഗം നടത്തിയതിലും യു.ഡി.എഫ്. പ്രതിഷേധിച്ചു.
പ്രതിഷേധയോഗത്തിൽ യു.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് കെ.കെ. രവി നമ്പൂതിരി അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടെസി ടൈറ്റസ്, സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. ഇക്ബാൽ, സുനിതാ സജീവൻ, ലളിതാ ദിവാകരൻ, ആനി ആന്റോ, സി.കെ. ഷിജു എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..