ഐരാണിക്കുളം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ വെതർ സ്റ്റേഷൻ
മാള : ഐരാണിക്കുളം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥി കേന്ദ്രീകൃതമായി സ്ഥാപിക്കുന്ന കാലാവസ്ഥാനിലയം പ്രവർത്തനസജ്ജമായി. കേരള സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയിലാണ് ഭൂമിശാസ്ത്രം പ്രധാന വിഷയമായിട്ടുള്ള വിദ്യാലയത്തിൽ ഈ സംവിധാനം ഒരുക്കിയത്.
വെതർ സ്റ്റേഷന്റെ ഉദ്ഘാടനം കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി.എസ്. സന്തോഷ്‌കുമാർ അധ്യക്ഷനായി. പ്രിൻസിപ്പൽ എസ്. രാധിക, പ്രധാനാധ്യാപിക മെജോ പോൾ കെ., ബി.പി.സി. സിബി എ പെല്ലിശ്ശേരി, സ്റ്റാഫ് സെക്രട്ടറി പി.ഇ. ജോബി, എസ്.എം.സി. ചെയർമാൻ സി.എസ്. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.
കേരള സ്കൂൾ വെതർ സ്റ്റേഷൻ
: പ്രകൃതിപ്രതിഭാസങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കാനും വിശകലനംചെയ്യാനും വിവരശേഖരണത്തിനും സഹായിക്കുന്നതാണ് ഈ പദ്ധതി. പൊതുവിദ്യാഭ്യാസവകുപ്പ് സമഗ്രശിക്ഷ കേരളത്തിന്റെ ആഭിമുഖ്യത്തിലാണിത് നടപ്പാക്കുന്നത്.
അന്തരീക്ഷത്തിലെ കുറഞ്ഞതും കൂടിയതുമായ താപനില, മഴ, ആപേക്ഷിക ആർദ്രത, കാറ്റിന്റെ ദിശ, കാറ്റിന്റെ വേഗത തുടങ്ങിയവ ഇതിൽ നിരീക്ഷിക്കാൻ സാധിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..