തൃശ്ശൂർ : റെയിൽവേ ഗേറ്റുകളിൽ കരാറടിസ്ഥാനത്തിൽ വിമുക്തഭടൻമാരെ നിയമിക്കാനുള്ള റെയിൽവേയുടെ നീക്കത്തിനെതിരേ സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ (എച്ച്.എം.എസ്.) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചു. റെയിൽവേ പി.വേ ഓഫീസിനു മുന്നിൽ നടത്തിയ ധർണ സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ ജില്ലാ സെക്രട്ടറി ലിജോ ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് പ്രസിഡന്റ് പി.ആർ. റാസിക്ക് അധ്യക്ഷനായി. അനിൽ രാധാകൃഷ്ണൻ, പി.വി. രതീഷ്, കെ.എം. അബ്ദുൾ റസാക്ക്, ഒ.ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..