മെഡിക്കൽ കോളേജ് : ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ ഐ.സി.യു. ആംബുലൻസ് സേവനം തുടങ്ങി. ടി.എൻ. പ്രതാപൻ എം.പി.യുടെ ആസ്തി ഫണ്ടിൽ 25 ലക്ഷം രൂപ ചെലവഴിച്ചാണ് ആംബുലൻസ് വാങ്ങിയത്. മെഡിക്കൽ കോളേജിലെ ആദ്യ ഐ.സി.യു. ആംബുലൻസാണ് ശനിയാഴ്ച പുറത്തിറക്കിയത്.
ആംബുലൻസടക്കം വിവിധ വികസനപ്രവർത്തനങ്ങൾക്കായി 75 ലക്ഷം രൂപ മെഡിക്കൽ കോളേജിനായി എം.പി. അനുവദിച്ചിട്ടുണ്ട്. ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് ടി.എൻ. പ്രതാപൻ എം.പി. നിർവഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. ഷീല അധ്യക്ഷയായി.
സൂപ്രണ്ട് ഇൻചാർജ് ഡോ. നിഷ എം. ദാസ്, പുഴയ്ക്കൽ ബ്ളോക്ക് വൈസ് പ്രസിഡന്റ് പി.വി. ബിജു, വടക്കാഞ്ചേരി നഗരസഭാംഗം കെ. അജിത്ത് കുമാർ, അക്കൗണ്ട്സ് ഓഫീസർ ടി.ടി. ബെന്നി, കെ.എൻ. നാരായണൻ, രാജേന്ദ്രൻ അരങ്ങത്ത് തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..