ബീച്ചിൽ യുവാവിന് കുത്തേറ്റു; രണ്ടുപേർക്കെതിരേ കേസ്


1 min read
Read later
Print
Share

പുന്നയൂർക്കുളം : മന്ദലാംകുന്ന് ബീച്ചിൽ നടന്ന സംഘട്ടനത്തിൽ യുവാവിന് കുത്തേറ്റു. മന്ദലാംകുന്ന് സ്വദേശി പെരുവഴിപ്പുറത്ത് അഷ്‌കറി (25)നാണ് കുത്തേറ്റത്. വാരിയെല്ലിന് കുത്തേറ്റ അഷ്‌കറിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അകലാട് സ്വദേശിയായ പണിക്കവീട്ടിൽ അനസ്, മൊയ്ദീൻപള്ളി സ്വദേശി മച്ചു എന്നിവരുടെ പേരിൽ വടക്കേക്കാട് പോലീസ് കേസെടുത്തു.

വൈരമാണ് ആക്രമണത്തിന് കാരണമായി പോലീസ് പറയുന്നത്. ബൈക്കിൽ എത്തിയാണ് അക്രമിസംഘം, ബീച്ചിൽ സുഹൃത്തിനെ കാത്തിരുന്ന അഷ്‌കറിനെ കുത്തിയത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..