വിരമിച്ച പത്രപ്രവർത്തകർക്ക് പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നൽകിയ യാത്രയയപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
തൃശ്ശൂർ : വിരമിച്ച പത്രപ്രവർത്തകർക്ക് പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പും അമല ആശുപത്രിയെ ആദരിക്കുന്ന ചടങ്ങും മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ നേരായ വഴിയിലൂടെ നയിക്കാൻ മാധ്യമപ്രവർത്തകർക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു.
അമല മെഡിക്കൽ കോളsജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, വിരമിച്ച മാധ്യമപ്രവർത്തകരായ ജോൺസൻ വി. ചിറയത്ത് (മാധ്യമം), കൃഷ്ണകുമാർ പൊതുവാൾ (ദേശാഭിമാനി), പി.എ. കുരിയാക്കോസ് (മനോരമ) എന്നിവരെ മന്ത്രി ആദരിച്ചു. ചടങ്ങിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഒ. രാധിക അധ്യക്ഷയായി. കെ.യു.ഡബ്ല്യൂ.ജെ. സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത, സീനിയർ ജേർണലിസ്റ്റ് എൻ. ശ്രീകുമാർ, വൈസ് പ്രസിഡന്റ് അരുൺ എഴുത്തച്ഛൻ, സെക്രട്ടറി പോൾ മാത്യു, ട്രഷറർ കെ. ഗിരീഷ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ, പി.ആർ.ഒ. ജോസഫ് വർഗീസ് എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..