മതിലകം : അന്തർജില്ലാ ബൈക്ക് മോഷ്ടാക്കൾ മതിലകത്ത് പിടിയിൽ. മതിലകം കൂളിമുട്ടം സ്വദേശി ആലിപ്പറമ്പിൽ അൽത്താഫ് (19), അഴീക്കോട് സ്വദേശി അടിമപ്പറമ്പിൽ ഷിഫാസ് (20) എന്നിവരെയാണ് മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ പോലീസ് പട്രോളിങ്ങിനിടെയാണ് ഇവർ പിടിയിലായത്.
നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ പോകുന്നതുകണ്ട് പിന്തുടർന്നെത്തിയ പോലീസ് തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷണം നടത്തിയ ബൈക്കാണെന്ന് അറിയുന്നത്. 17-ന് എറണാകുളം മറൈൻ ഡ്രൈവിൽനിന്ന് മോഷ്ടിച്ച ആഡംബര ബൈക്കാണ് പിടിയിലാകുമ്പോൾ ഇവരുടെ പക്കലുണ്ടായിരുന്നത്. ബൈക്ക് മോഷണം പോയതിന് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾ മോഷ്ടിച്ച മറ്റൊരു ബൈക്ക് വെള്ളാങ്ങല്ലൂരിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഈ കേസിൽ ഇനി മൂന്നുപേരെക്കൂടി പിടികൂടാനുണ്ട്. എസ്.ഐ. ശ്രീലാൽ, അഡീഷണൽ എസ്.ഐ. ഉണ്ണികൃഷ്ണൻ, സി.പി.ഒ.മാരായ ഷിഹാബ്, ഷിജു, സതീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..