• അതിരപ്പിള്ളിയിൽ ഇറങ്ങിയ ആനയും കുട്ടിയും
അതിരപ്പിള്ളി : വിനോദസഞ്ചാരകേന്ദ്രത്തിൽ പാർക്കിങ് ഗ്രൗണ്ടിനു സമീപം പട്ടാപ്പകൽ ആനയിറങ്ങിയത് ഭീതി പരത്തി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഒരു ആനയും കുട്ടിയും പെട്ടെന്ന് ആനമല റോഡ് മുറിച്ചുകടന്ന് പാർക്കിങ് ഗ്രൗണ്ട് വഴി പുഴയിലേക്ക് ഇറങ്ങിയത്. വനസംരക്ഷണസമിതി പ്രവർത്തകരെത്തി റോഡിലെ ഗതാഗതം നിയന്ത്രിച്ചു. വലിയ തിരക്കില്ലാത്ത സമയമായതിനാൽ അപകടമൊന്നും ഉണ്ടായില്ല.
അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിനു സമീപം നാട്ടുകാരുടെ പറമ്പുകളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പകൽ ആനക്കൂട്ടം ഇറങ്ങുന്നത് വലിയ അപകടസാധ്യത ഉണ്ടാക്കുന്നുണ്ട്. നഴ്‌സറിപ്പടി ഭാഗത്തും സ്കൂൾ പരിസരത്തും ചൊവ്വാഴ്ച വൈകീട്ട് പ്ലാൻേഷൻ എണ്ണപ്പന തോട്ടത്തിൽ ആനക്കൂട്ടം ഇറങ്ങിയതും ആശങ്കക്കിടയാക്കുന്നു. പ്ലാന്റേഷൻ തോട്ടത്തിൽനിന്ന് പുഴ കടന്നാണ് ആനകൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത്. ഈ മേഖലയിൽ ആനകളെ തടയുന്നതിന് പുഴയോരത്ത് സ്ഥാപിച്ച സൗരോർജ വേലികൾ പ്രവർത്തിക്കുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..