ചാലക്കുടി : പരിയാരത്ത് രണ്ടു പേരുടെ മരണത്തിനിടയാക്കിയ സി.എസ്.ആർ. വളവ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. കെ.കെ. സുരേഷ്‌കുമാറിന്റെ നിർദേശ പ്രകാരം മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ സന്ദർശിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ എത്തിയ സംഘം നാട്ടുകാരോട് അപകട കാരണങ്ങൾ ചോദിച്ചറിഞ്ഞു.
എം.വി.ഐ. സജി തോമസ്, അസിസ്റ്റന്റ് എം.വി.ഐ. മാരായ കെ.ആർ. രഞ്ജൻ, വി.ബി. സജീവ് എന്നിവരാണെത്തിയത്. റോഡ് വീതി കൂട്ടുന്നതിനുള്ള നിർദേശങ്ങൾ സംഘം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.യ്ക്ക് നൽകിയിട്ടുണ്ട്. ആവശ്യമായ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുക, റോഡരികിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കുക, സ്റ്റോപ്പേജ് ഹമ്പുകൾ സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളും സമർപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..