കലാമണ്ഡലത്തിൽ മണിപ്പൂരിനൃത്താവതരണം


1 min read
Read later
Print
Share

കേരള കലാമണ്ഡലത്തിൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് സിനം ബാസു സിങ്ങിന്റെ നേതൃത്വത്തിൽ നടന്ന മണിപ്പൂരി നൃത്ത അവതരണം

ചെറുതുരുത്തി : കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ മണിപ്പൂരി നൃത്താവതരണം നടന്നു. സ്പിക്ക്മയുടെ സാംസ്കാരിക വിനിമയ പദ്ധതിയുടെ ഭാഗമായിട്ടാണ് നൃത്തം അവതരിപ്പിച്ചത്. കേന്ദ്ര സംഗീതനാടക അക്കാദമി ബിസ്‌മില്ലാ ഖാൻ യുവകലാകാര പുരസ്കാര ജേതാവായ മണിപ്പൂരി നർത്തകൻ സിനം ബാസു സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം മണിപ്പൂരി നൃത്തവും സോദാഹരണപ്രഭാഷണവും നടത്തി.

ആദ്യകാല തനതു വസ്ത്രധാരണ രീതിയിലുള്ള മണിപ്പൂരി നൃത്തവും തുടർന്നു ഇന്നത്തെ മാറ്റങ്ങൾ കുട്ടികൾക്കായി വിശദീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്തു. സ്പിക്ക്മ കോ-ഓർഡിനേറ്റർ ഉണ്ണി വാര്യർ, കലാമണ്ഡലം അക്കാദമിക് കോ-ഓർഡിനേറ്റർ കലാമണ്ഡലം അച്യുതാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു. സംഗീതാ ദേവി, അനിതാ ദേവി, എലിസബത്ത് ദേവി, നന്ദീശ്വര ദേവി, ജോഷിറാണി ദേവി, നികേശൺ ലൈശ്രം, രാഹുൽ നോങ്ങ്തോമ്പം തുടങ്ങിയവരും നൃത്തം അവതരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..