അതിരപ്പിള്ളി : ഉദ്യാൻ ഉത്സവിന്റെ ഭാഗമായി രാഷ്ട്രപതി ഭവൻ സന്ദർശിക്കാനും രാഷ്ട്രപതിയെ നേരിൽക്കാണാനും ജില്ലയിലെ കുടുംബശ്രീ അംഗങ്ങളിൽനിന്ന് വാഴച്ചാൽ ആദിവാസി ഊരിലെ രമ്യാ ബിനുവിനെ തിരഞ്ഞെടുത്തു. തൃശ്ശൂരിൽനിന്ന് അവസരം ലഭിക്കുന്ന ഏക കുടുംബശ്രീ അംഗമാണ് രമ്യ. അതിരപ്പിള്ളി പഞ്ചായത്ത് മുൻ സി.ഡി.എസ്. ചെയർപേഴ്സനാണ്.
31-നാണ് രാഷ്ട്രപതി ഭവൻ സന്ദർശിക്കുന്നത്. യാത്രച്ചെലവുകൾ കുടുംബശ്രീ സംസ്ഥാന മിഷൻ വഹിക്കും.
കുച്ചിപ്പുഡി ദേശീയ ശില്പശാല നാളെ മുതൽ
തൃശ്ശൂർ : നവനീതം കൾച്ചറൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നർത്തകർക്കായി കുച്ചിപ്പുഡി-കളരിപ്പയറ്റ് ശില്പശാല സംഘടിപ്പിക്കുന്നു. 31 മുതൽ ഏപ്രിൽ മൂന്നുവരെ തൃശ്ശൂർ വൃന്ദാവൻ ഇന്നിലാണ് ശില്പശാല.
രാവിലെ എട്ടുമുതൽ ഒമ്പതുവരെ നടക്കുന്ന കളരിപ്പയറ്റ് ശില്പശാല കളരിപ്പയറ്റ് പരിശീലക ദിൽനാ ശ്രീധർ നയിക്കും. 10 മുതൽ വൈകീട്ട് നാലുവരെ കുച്ചിപ്പുഡി ശില്പശാല നർത്തകി ഗീതാ പദ്മകുമാർ നയിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..