അതിരപ്പിള്ളി : പഞ്ചായത്തിലെ ഇടതുപക്ഷരാഷ്ട്രീയം വികസനത്തിന് തടസ്സമാകുമെന്ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ. ആരോപിച്ചു. ഫണ്ടുപയോഗിച്ച് കൊണ്ടുവരുന്ന പല വികസനപ്രവർത്തനങ്ങളും പഞ്ചായത്ത് നടപ്പാക്കാൻ അനുവദിക്കുന്നില്ല. പ്രാദേശിക ഫണ്ടുപയോഗിച്ച് എല്ലാ നടപടികളും പൂർത്തിയാക്കിയ നിർമാണങ്ങൾക്കാണ് തടസ്സം നിൽക്കുന്നത്.
അതിരപ്പിള്ളി പഞ്ചായത്തിൽ പല സ്ഥലങ്ങളിലും വന്യമൃഗശല്യം രൂക്ഷമാണ്. ഇതിന് പരിഹാരമായി മൂന്നിടങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് അനുമതി നൽകിയില്ല. വാഴച്ചാൽ ഗോത്ര പൈതൃക സംരക്ഷണകേന്ദ്രം, മലയോര ഹൈവേ, ചാലക്കുടി ആനമല റോഡിൽ ഭരണാനുമതി ലഭിച്ചിട്ടുള്ള നവീകരണം തുടങ്ങിയവ കൊണ്ടുവന്നിട്ടും പഞ്ചായത്ത് മുഖം തിരിഞ്ഞുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..