മങ്ങാട് : എരുമപ്പെട്ടി സ്‌കൂൾ പരിസരത്ത് റോഡരികിൽ സ്ഥാപിച്ച പിങ്ക് കഫെ മാറ്റാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ എരുമപ്പെട്ടി പഞ്ചായത്ത് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. എം.സി. ഐജു, പി.കെ. മാധവൻ, റീന വർഗീസ്, സതി മണികണ്ഠൻ, റിജി ജോർജ് എന്നിവരാണ് ഇറങ്ങിപ്പോയത്. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഭീഷണിയായ പിങ്ക് കഫേ യൂണിറ്റ് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റണമെന്നാണ് ആവശ്യം.
എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പിങ്ക് കഫെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കുടുംബശ്രീ, പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് അധികൃതർ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.
ജനുവരി 13-ന് രാത്രി 11-നാണ് കുടുംബശ്രീ പിങ്ക് കഫെ യൂണിറ്റ് സ്‌കൂളിന് മുന്നിൽ പോലീസ് സ്‌റ്റേഷനോട് ചേർന്ന് സ്ഥാപിച്ചത്. വടക്കാഞ്ചേരി-ചാവക്കാട് സംസ്ഥാന പാതയിലെ ഏറ്റവും ഇടുങ്ങിയതും തിരക്കുള്ളതുമായ സ്ഥലമാണിത്. അപകടസാധ്യതയുള്ള സ്ഥലത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം അന്നു മുതൽ സമരം തുടങ്ങി. പിന്നീട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഏറ്റെടുത്തു. മാറ്റി സ്ഥാപിക്കാമെന്ന് ചർച്ചയിൽ തീരുമാനിച്ചതോടെ സമരം അവസാനിപ്പിച്ചു. പഞ്ചായത്ത് വാക്കുപാലിക്കാത്തതിനെത്തുടർന്ന് വീണ്ടും തുടങ്ങിയ സമരം 35 ദിവസം പിന്നിട്ടു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..