ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളേജിൽ ആരംഭിച്ച ടെക്‌ഫെസ്റ്റിൽനിന്ന്
ചെറുതുരുത്തി : ജ്യോതി എൻജിനീയറിങ് കോളേജിൽ രണ്ടു ദിവസത്തെ തരംഗ് ടെക്‌ഫെസ്റ്റ് ആരംഭിച്ചു. വിവിധതരം വാഹനങ്ങളുടെ മോട്ടോർ ഷോ, സംഘനൃത്ത മത്സരം, പ്രോജക്ട് മത്സരങ്ങൾ എന്നിവ ആദ്യദിവസം നടന്നു. ടെക് ഫെസ്റ്റ് എക്സിക്യൂട്ടീവ് മാനേജർ ഫാ. തോമസ് കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് കണ്ണമ്പുഴ, ഫാ. തോമസ് കാക്കശ്ശേരി എന്നിവർ വിവിധ മത്സരങ്ങൾ ഉദ്ഘാടനംചെയ്തു.
പ്രിൻസിപ്പൽ ഡോ. ജോസ് പി. തേറാട്ടിൽ, വൈസ് പ്രിൻസിപ്പൽ ടി. രത്നൻ, തരംഗ് കോ-ഒാർഡിനേറ്റർമാരായ ഡോ. വിവേക് ലൂക്കോസ്, അനു പി. സണ്ണി, കോളേജ് ചെയർമാൻ എവിൻ, വൈസ് ചെയർപേഴ്സൺ ഹെലന തുടങ്ങിയവർ പ്രസംഗിച്ചു. ശനിയാഴ്ചയും വിവിധ പ്രദർശനങ്ങളുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..