അതിരപ്പിള്ളി : വെറ്റിലപ്പാറ മേഖലയിൽ ബി.എസ്.എൻ.എൽ. ലാൻഡ് ഫോൺ തകരാറിലായാൽ ശരിയാക്കുവാൻ ജീവനക്കാരില്ല.
ഫോൺ തകരാറിലായെന്ന പരാതി പറഞ്ഞാൽപ്പോലും ശരിയാക്കാനോ വന്നുനോക്കാനോപോലും അധികൃതർ തയ്യാറാകുന്നില്ല. ചിലരുടെ ഫോൺ രണ്ടുമാസമായിട്ടും പ്രവർത്തനരഹിതമാണ്. എന്നിട്ടും ബില്ല് എല്ലാ മാസവും വരുന്നുണ്ട്.
കൃത്യമായി ബില്ലടച്ചില്ലെങ്കിൽ അധികൃതർ കണക്ഷൻ വിച്ഛേദിക്കും. ഇതിന് പരിഹാരം കാണണമെന്ന് ബന്ധപ്പെട്ട അധികൃതരോട് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..