Caption
ചെറുതുരുത്തി : സ്വാഭാവിക ജലസ്രോതസ്സുകൾ പുനരുദ്ധരിച്ച് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിക്കു തുടക്കം. പാഞ്ഞാൾ പഞ്ചായത്ത് രണ്ടാം വാർഡിലെ മുഴുവൻ പൊതുകിണറുകളും നവീകരിച്ച് വേനലിൽ കുടിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതി.
കോരൻതൊടി, അയൂർമടപ്പറമ്പ്, കരിയാർകോട് എന്നീ പ്രദേശങ്ങളിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള നാലു കിണറുകളാണ് നവീകരിക്കുന്നത്. അടിയന്തരമായി കിണറുകൾ നന്നാക്കി ചുറ്റുമതിൽ, കിണറിനു ഗ്രിൽ എന്നിവ സ്ഥാപിക്കും.
ഗ്രാമപ്പഞ്ചായത്ത്, ജില്ലാപ്പഞ്ചായത്ത് വിഹിതം എന്നിവ ചേർത്ത് ഏഴു ലക്ഷം രൂപയോളം ചെലവിലാണ് വാർഡിൽ പദ്ധതി നടപ്പിലാക്കുന്നതെന്ന് മെമ്പർ സന്ദീപ് കോന്നനാത്ത് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..