• തലശ്ശേരി സെന്ററിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ വായനാമൂല യുവ എഴുത്തുകാരി എ.എ.ഷബ്‌നം അലി ഉദ്ഘാടനം ചെയ്യുന്നു
ചെറുതുരുത്തി : ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വായനശാലയുടെ വായനാമൂല ആരംഭിച്ചു. തലശ്ശേരി സെന്ററിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലാണ് വായനശാലയും തലശ്ശേരി 13-ാം വാർഡുതല സമിതിയും സംയുക്തമായി വായനാമൂല സജ്ജീകരിച്ചത്.
ഉൾപ്രദേശത്ത് ബസ് വരുന്നതുവരെ കാത്തിരിക്കുന്നവർക്കും മറ്റു യാത്രക്കാർക്കും നാട്ടുകാർക്കും വായിക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് തലശ്ശേരി ഗ്രാമീണവായനശാല.
ഇവിടെ പത്രങ്ങളും , മാസികകളും,പുസ്തകങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
വായനാമൂലയുടെ ഉദ്ഘാടനം യുവ എഴുത്തുകാരി എ.എ.ഷബ്‌നം അലി നിർവഹിച്ചു. വായനശാലാ പ്രസിഡന്റ് വിനോദ് നമ്പ്യാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ശശിധരൻ, ടി.എം. ഹംസ, എം.സുകുമാരൻ, കെ.കെ. പരമേശ്വരൻ, ടി.എം. അബൂബക്കർ,കെ.എ. അബ്ദുൾ അസീസ്,കെ.എ. ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..