അതിരപ്പിള്ളി : തുമ്പൂർമുഴി വിനോദസഞ്ചാര കേന്ദ്രത്തിന്റെ കവാടത്തിൽ മൺഗ്ലാസിൽ സംഭാരവുമായി തണ്ണീർപ്പന്തൽ തുടങ്ങി. ആനമല കൂട്ടുകൃഷി സഹകരണ സംഘം ആരംഭിച്ച സഹകരണ തണ്ണീർപ്പന്തൽ ചാലക്കുടി അസിസ്റ്റൻറ് രജിസ്ട്രാർ ബ്ലിസൻ സി. ഡേവിസ് ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സൗഹാർദസന്ദേശത്തിന്റെ ഭാഗമായി മൺഗ്ലാസുകളിലാണ് സംഭാരം വിതരണം ചെയ്യുന്നത്. സംഘം വൈസ് പ്രസിഡന്റ് ഉഷാ പരമേശ്വരൻ അധ്യക്ഷയായി. സംഘം സെക്രട്ടറി പി.വി. വിവേക്, പഞ്ചായത്ത് അംഗം സി.സി. കൃഷ്ണൻ, ഭരണസമിതി അംഗങ്ങളായ കെ.എ. ജോയ്, കെ.കെ. പങ്കജാക്ഷൻ, സന്ധ്യ രാജീവ്, പി.എൻ. ബാബു, കെ.പി. ജോണി എന്നിവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..