സ്വച്ഛോത്സവത്തിന്റെ ഭാഗമായി കുന്നംകുളം നഗരസഭയിൽ നടത്തിയ വിളംബരറാലി ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്യുന്നു
കുന്നംകുളം : സ്വച്ഛോത്സവത്തിന്റെ ഭാഗമായി അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ നഗരസഭയിൽ ശുചിത്വ വിളംബര റാലി നടത്തി. ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു. മാതൃകാപരമായി മാലിന്യ സംസ്കരണം നടത്തുന്ന വീടുകളിലെയും സ്ഥാപനങ്ങളിലെയും വനിതകളിൽനിന്നുള്ള അപേക്ഷകൾ ഏപ്രിൽ അഞ്ചുവരെ സ്വീകരിക്കും.
പൊതുജന പങ്കാളിത്തത്തോടെ വാർഡുകളിൽ ശുചിത്വ കാമ്പയിൻ നടത്തും. വൈസ് ചെയർപേഴ്‌സൺ സൗമ്യാ അനിലൻ, പി.എം. സുരേഷ്, ടി. സോമശേഖരൻ, സെക്രട്ടറി വി.എസ്. സന്ദീപ് കുമാർ, കെ.എസ്. ലക്ഷ്മണൻ, എ. മോഹൻദാസ്, പി.എ. വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..