ഹജ്ജ്: ആദ്യ ഗഡു 81,800 രൂപ; ഏഴിനകം അടയ്ക്കണം


1 min read
Read later
Print
Share

രേഖകൾ 10-നകം ഹാജരാക്കണം

കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ മുൻകൂർ തുകയും പ്രോസസിങ് നിരക്കും ഉൾപ്പെടെ ആദ്യ ഗഡുവായി 81,800 രൂപവീതം നൽകണം. തുക ഓൺലൈനായി അടയ്ക്കാം. ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ നിന്ന് ഓരോ കവറിനും ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പറുള്ള പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ / യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചിലും അടയ്ക്കാം.

ഹജ്ജിന് ആകെ അടയ്ക്കേണ്ട സംഖ്യ വിമാന നിരക്ക്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കും.

മുൻകൂർ തുകയായ 81,800 രൂപ അടച്ച സ്ലിപ്പ്, ഒറിജിനൽ പാസ്പോർട്ട്, പാസ്പോർട്ട് സൈസ് ഫോട്ടോ (വെള്ള പശ്ചാത്തലത്തിലുള്ളത്- ഫോട്ടോ പാസ്പോർട്ടിന്റെ പുറംചട്ടയിൽ സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിക്കണം), ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിങ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സർക്കാർ അലോപ്പതി ഡോക്ടർ പരിശോധിച്ചത്), ഹജ്ജ് അപേക്ഷാപത്രം (അപേക്ഷകനും നോമിനിയും അപേക്ഷയിൽ ഒപ്പിടണം), പാസ്പോർട്ട് ആദ്യ പേജിന്റെയും അവസാന പേജിന്റെയും പകർപ്പ്, അഡ്രസ്സ് പ്രൂഫ് (പാസ്പോർട്ടിലെ അഡ്രസ്സിന് വ്യത്യാസമുണ്ടെങ്കിൽ മാത്രം), കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, കവർ ലീഡറിന്റെ ക്യാൻസൽചെയ്ത പാസ്ബുക്ക്/ചെക്ക് ലീഫ് പകർപ്പ് എന്നിവ 10-നുള്ളിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ കരിപ്പൂരിലോ, കോഴിക്കോട് പുതിയറ റീജണൽ ഓഫീസിലോ ഹാജരാക്കണം.

കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിനേയോ ജില്ലാ ഹജ്ജ് ട്രെയിനർമാരേയോ സമീപിക്കാം.

ഹജ്ജ് കമ്മിറ്റി ഓഫീസ് ഫോൺ: 0483 2710 717, 0483-2717572.

ഹജ്ജ് ട്രെയിനർ: കെ. ഹബീബ്, തൃശ്ശൂർ -9446062928.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..