പ്രായമൊരു തടസ്സമേയല്ല : പാരീസിൽനിന്നെത്തി കൂടിയാട്ടം അരങ്ങേറ്റം


1 min read
Read later
Print
Share

പാരീസിൽ നിന്നെത്തിയ ശകുന്തള ചെറുതുരുത്തി പാങ്ങാവ് ശിവക്ഷേത്രത്തിൽ കൂടിയാട്ടം അവതരിപ്പിച്ചപ്പോൾ

ചെറുതുരുത്തി : കലയോടുള്ള അടങ്ങാത്ത അഭിനിവേശത്തിന് മുന്നിൽ പ്രായമൊരു തടസ്സമായില്ല. പാരീസിൽ നിന്നെത്തിയ ശകുന്തള തന്റെ 72-ാം വയസ്സിൽ ചെറുതുരുത്തിയിൽ കൂടിയാട്ടം പഠിച്ച് അരങ്ങേറി. 1976-ൽ കലാമണ്ഡലം സംഘം കൂടിയാട്ടം അവതരിപ്പിക്കാൻ പാരീസിൽ എത്തിയപ്പോഴാണ് ആദ്യമായി കൂടിയാട്ടം കാണുന്നത്. അന്നു പഠിക്കണമെന്ന്‌ തോന്നിയെങ്കിലും നടന്നില്ല. 2016-ൽ കലാമണ്ഡലം സംഘം വീണ്ടും എത്തിയപ്പോൾ പഴയ ആഗ്രഹം അറിയിച്ചു. അഞ്ചു ദിവസത്തെ പരിശീലനം കൊണ്ടു ബാലപാഠങ്ങൾ പഠിച്ചു. പിന്നീട് ഏഴു വർഷത്തിനിപ്പുറം കൂടിയാട്ടം പഠനമെന്ന ആഗ്രഹം സഫലീകരിക്കാൻ ചെറുതുരുത്തിയിൽ എത്തുകയായിരുന്നു.

ഭരതനാട്യം നർത്തകിയായ ശകുന്തള നാല് പതിറ്റാണ്ട് മുൻപാണ് പാരീസിൽ ഭരതനാട്യം പഠിച്ചത്. തുടർന്നു കൂടുതൽ പഠനത്തിനായി ചെന്നൈയിലെത്തി. പഠനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി പാരീസിൽ അധ്യാപികയായി. കലയോടുള്ള അഭിനിവേശത്തിന്റെ ഭാഗമായി ശകുന്തള എന്ന പേരും അന്നേ സ്വീകരിച്ചു. കൂടിയാട്ട കലാകാരിയായ കലാമണ്ഡലം കൃഷ്ണേന്ദുവിനു കീഴിലാണ് പഠനം ആരംഭിച്ചത്.

80 ദിവസങ്ങൾ കൊണ്ട്‌ പഠനം പൂർത്തിയാക്കി ചെറുതുരുത്തി പാങ്ങാവ് ശിവക്ഷേത്രത്തിലാണ് അരങ്ങേറ്റം നടത്തിയത്. ആശ്ചര്യചൂഡാമണിയിലെ ലളിതയെയാണ് അവതരിപ്പിച്ചത്. ശ്രീരാമനായി കലാമണ്ഡലം സംഗീത് ചാക്യാർ, സീതയായി കലാമണ്ഡലം ജയലക്ഷ്്മി, മിഴാവിൽ കലാമണ്ഡലം ധനരാജൻ, കലാമണ്ഡലം രവികുമാർ, ഇടയ്ക്ക-കലാമണ്ഡലം സുധീഷ്, ചുട്ടി കലാമണ്ഡലം ഷിബു ഉണ്ണികൃഷ്ണൻ എന്നിവർ പിന്നണിയിൽ ഉണ്ടായിരുന്നു.

സുഹൃത്തിന്റെ നൃത്തം കാണാൻ സംഗീതജ്ഞ അരുണ സായിറാം

: ചെറുതുരുത്തി പാങ്ങാവ് ശിവക്ഷേത്രത്തിൽ പാരീസ് സ്വദേശിനി ശകുന്തളയുടെ നൃത്തം കാണാൻ ഒരു വിശിഷ്ടാതിഥികൂടി നിളാ തീരത്ത് എത്തിയിരുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന കർണാടക സംഗീതജ്ഞയായ അരുണ സായിറാമാണ് സുഹൃത്തിന്റെ കൂടിയാട്ട അരങ്ങേറ്റം കാണാൻ ചെറുതുരുത്തിയിൽ എത്തിയത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..