അതിരപ്പിള്ളി : ആനമല റോഡിൽ ബൈക്ക് താഴ്‌ചയിലേക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. തൃശ്ശൂർ കൂർക്കഞ്ചേരി സ്വദേശിയായ ശക്തി(25)ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.
അതിരപ്പിള്ളി സന്ദർശിച്ച് മടങ്ങിവരുന്നതിനിടെ തുമ്പൂർമുഴി പഴയ ചെക്പോസ്റ്റിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് 10 അടിയിലേറെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ബൈക്കിന്റെ പിറകിലിരുന്ന ശക്തി തെറിച്ചുവീണു. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിന് നിസ്സാരപരിക്കുണ്ട്.
ഇവരെ ചാലക്കുടിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..