റോഡിലെ കുഴികൾ നികത്തി കുട്ടികൾ


1 min read
Read later
Print
Share

ഇനി സാമൂഹ്യ പഠനം

Caption

അതിരപ്പിള്ളി : പരീക്ഷ കഴിഞ്ഞ് അവധിക്കാലം തുടങ്ങിയതിന്റെ ആഘോഷത്തിലായിരുന്നു ഷാഹിറ് ബീരാൻ, മിഥുൻ ബിനോയ്, അഭിനവ് സുനീഷ് കുമാർ, അഭയ് ഷൈജു, ഗോകുൽ പ്രശാന്ത്, ആര്യൻ ഷൈല എന്നീ ആറ് കുട്ടികൾ. കളിച്ചുനടക്കുന്നതിനിടെയാണ് വീടിന് സമീപത്തെ റോഡ് അവരുടെ ശ്രദ്ധയിൽപ്പെടുന്നത്.

റോഡ് തകർന്ന് വൻ കുഴികൾ രൂപപ്പെട്ട അവസ്ഥ. മഴക്കാലത്താണെങ്കിൽ കൂട്ടിന് ചെളിയും. എന്നും കാണുന്ന റോഡിന്റെ പരിതാപകരമായ അവസ്ഥ മറികടക്കാൻ എന്തു ചെയ്യണമെന്ന് ആ കുട്ടികൾ ചിന്തിച്ചു. ഉത്തരവും കണ്ടെത്തി.

അണ്ണാറക്കണ്ണനും തന്നാലായതുപോലെ കുട്ടികൾ റോഡിലെ കുഴികൾ നികത്താൻ തീരുമാനിച്ചു. സമീപത്തുനിന്ന് മണ്ണെടുത്ത് അവർ‍ റോഡിലെ കുഴികൾ മുഴുവൻ നിരത്തി.

കണ്ണൻകുഴി മേഖലയിൽനിന്ന് വെള്ളച്ചാട്ടത്തിന്റെ താഴെ ഭാഗത്തുള്ള പഞ്ചായത്തിന്റെ പാർക്കിങ് ഗ്രൗണ്ടിലേക്കുള്ള പഞ്ചായത്ത് റോഡാണ് കുട്ടികൾ മണ്ണിട്ടുനികത്തിയത്. വിനോദസഞ്ചാരികളടക്കം നിരവധി പേർ സഞ്ചരിക്കുന്ന റോഡ് തകർന്നിട്ട് നാളുകളേറെയായി.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..