അതിരപ്പിള്ളി : വാഴച്ചാൽ കാടർ കോളനിയിൽ മദ്യലഹരിയിൽ യുവാവ് ബന്ധുക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു. സുരേന്ദ്രൻ എന്നയാളാണ് ബന്ധുക്കളായ വസന്തൻ, സൗദാമിനി, രമ്യ എന്നിവരെ വെട്ടിയത്. ഇവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഴച്ചാൽ ആദിവാസി കാടർ കോളനിയിൽ ഞായർ വൈകീട്ട് 6.15-ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ സുരേന്ദ്രൻ (35)ആണ് വടിവാൾ വീശിയത്. സുരേന്ദ്രന്റെ സഹോദരൻ വാസന്തൻ (39), സഹോദരി മിനി (36), മാതൃസഹോദരിയുടെ മകൾ രമ്യ (35)എന്നിവർക്കാണ് പരിക്കേറ്റത്. മൂന്ന് പേരുടേയും കൈയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
രമ്യയുടെ വീട്ടിലെത്തി സുരേന്ദ്രൻ ഇവരുടെ സ്കൂട്ടർ ആവശ്യപ്പെട്ടു. എന്നാൽ നല്കാൻ ഇവർ തയ്യാറായില്ല. ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കേറ്റവും ഉണ്ടായി. തുടർന്ന് തൊട്ടടുത്തുള്ള തന്റെ വീട്ടിലെത്തിയ സുരേന്ദ്രൻ വടിവാളുമായി വീണ്ടും രമ്യയുടെ വീട്ടിലെത്തി. രമ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് മറ്റു രണ്ട് പേർക്കും പരിക്കേറ്റത്. പരിക്കേറ്റവർ ചാലക്കുടി താലൂക്ക് ആശുപത്രി ചികിത്സയിലാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..