Caption
അതിരപ്പിള്ളി : തുമ്പൂർമുഴി പ്രദേശത്ത് വേനൽ കടുത്തത് മൂലം കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞദിവസം കുടുക്കച്ചിറ അനിലിന്റെ കൃഷിയിടത്തിൽ 14 കാട്ടാനകൾ ഇറങ്ങി 700 വാഴകൾ നശിപ്പിച്ചു. ഏഴാറ്റുമുഖം, കാലടി പ്ലാന്റേഷൻ മേഖലയിൽനിന്ന് കാട്ടാനകൾ ചാലക്കുടിപ്പുഴ കടന്ന് തുമ്പൂർമുഴി ജനവാസമേഖലയിലേക്ക് ഇറങ്ങി കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് പതിവായി. കൂടാതെ തെങ്ങ്, കവുങ്ങ്, തുടങ്ങിയ കൃഷിയിനങ്ങൾ നശിപ്പിച്ചു. ഇതിനു മുൻപും ആനകൾ ഇറങ്ങി കൃഷിവിളകൾ നശിപ്പിച്ചിരുന്നു. ഇതിന് ശാശ്വതമായ പരിഹാരം കാണാനായിട്ട് ഇതുവരെ സാധിച്ചിട്ടില്ല.
നാട്ടുകാർ വന്യമൃഗശല്യത്തിനെതിരേ പരിഹാരം കാണുന്നതുവരെ പ്രതിഷേധ സമരത്തിന് ഒരുങ്ങുകയാണ്. ചാലക്കുടി എം.എൽ.എ. സനീഷ് കുമാർ ജോസഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോർജ്, വെണ്ണാട്ടുപറമ്പിൽ, കർഷകകോൺഗ്രസ് പ്രസിഡന്റ് ബിജു പറമ്പി, ഐ.എൻ.ടി.യു.സി. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.ഒ. ബേബി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..