• പൈങ്കുളം മേച്ചേരിക്കുന്ന് പമ്പ് ഹൗസിലെ ഉന്നതശേഷിയുള്ള മോട്ടോറുകൾ വള്ളത്തോൾനഗർ പഞ്ചായത്ത് പ്രസിഡന്റ് ഷേക്ക് അബ്ദുൾഖാദർ സ്വിച്ച് ഓൺ ചെയ്യുന്നു
ചെറുതുരുത്തി : പൈങ്കുളം മേച്ചേരിക്കുന്ന് പമ്പ് ഹൗസിലെ ഉന്നതശേഷിയുള്ള മോട്ടോറുകൾ കമ്മിഷൻ ചെയ്തു. മണിക്കൂറിൽ രണ്ടുലക്ഷം ലിറ്റർ പമ്പ് ചെയ്യാൻ ശേഷിയുള്ള പമ്പാണ് സ്ഥാപിച്ചത്. ജൽജീവൻ മിഷന്റെ ഭാഗമായി കണക്ഷനുകൾ വർധിച്ചതോടെ നിലവിലുള്ള പമ്പ് ഉപയോഗിച്ച് ജലവിതരണം നിയന്ത്രിച്ച് ചെയ്യേണ്ട നിലയായിരുന്നു. ഇതേത്തുടർന്നാണ് പുതിയ പമ്പുകൾ സ്ഥാപിച്ചത്.
ഇതിന്റെ സ്വിച്ച് ഓൺ വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷേക്ക് അബ്ദുൾഖാദർ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് പി. നിർമലാദേവി അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.എ. യൂസഫ്, പഞ്ചായത്തംഗങ്ങളായ വി. വത്സല, പി.എം. സുലൈമാൻ, വാട്ടർ അതോറിറ്റി അസി. എൻജിനീയർ കെ. ശ്യാംജിത്ത്, റോബിൻ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..