അതിരപ്പിള്ളി : വിനോദസഞ്ചാരകേന്ദ്രത്തിൽ സഞ്ചാരികളുമായി അടിപിടിയുണ്ടായ സംഭവത്തിൽ വനസംരക്ഷണസമിതി പ്രവർത്തകൻ വിജിത്തിനെ സസ്പെൻഡ് ചെയ്തു.
തെലങ്കാനയിൽനിന്നുള്ള വിനോദസഞ്ചാരികളുമായാണ് അടിയുണ്ടായത്. വെള്ളച്ചാട്ടം കണ്ട് പുറത്തിറങ്ങിയ സംഘം കൂട്ടത്തിലെ കുട്ടിക്ക് അപകടം സംഭവിച്ചതിനെത്തുടർന്ന് വീണ്ടും അകത്തേക്ക് കയറാനായി ചെന്നതിനെത്തുടർന്നുള്ള തർക്കത്തെത്തുടർന്നാണ് അടിപിടിയുണ്ടായത്. തിങ്കളാഴ്ചയാണ് സംഭവം.
വിനോദസഞ്ചാരികളുമായുള്ള സംഘർഷം അവസാനിപ്പിക്കണമെന്നും സംഘർഷമുണ്ടാക്കുന്ന വി.എസ്.എസ്. പ്രവർത്തകർക്കെതിരേ നടപടിയെടുക്കണമെന്നും ഐ.എൻ.ടി.യു.സി. അതിരപ്പിള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.ഒ. ബേബി അധ്യക്ഷനായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..