അതിരപ്പിള്ളി : ചാലക്കുടിപ്പുഴയിലെ ജലക്ഷാമം കാരണം ചാലക്കുടി നദീതടത്തിലെ രൂക്ഷമായ വരൾച്ച പരിഹരിക്കാൻ കേരള ഷോളയാർ അണക്കെട്ട് വീണ്ടും തുറന്നു. ഇതിനുള്ള നടപടികൾ സ്വീകരിക്കേണ്ട സാഹചര്യം കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രിയെ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. അറിയിച്ചിരുന്നു.
ബുധനാഴ്ച മുതൽ അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്ന് ദിവസേന 0.6 എം.സി.എം. നിരക്കിൽ അടുത്ത 10 ദിവസമാണ് വെള്ളം പുഴയിലേക്ക് തുറന്നുവിടുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് അണക്കെട്ടുതുറന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കുന്നത്.
ഷോളയാറിൽനിന്ന് വെള്ളം വരുന്നതോടെ പെരിങ്ങൽക്കുത്ത് പവർ ഹൗസിലെ വൈദ്യുതോത്പാദനം കൂട്ടി കൂടുതൽ വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..