ചെറുതുരുത്തി : വള്ളത്തോൾ നഗർ ഗ്രാമപ്പഞ്ചായത്തിനു കീഴിൽ നിലവിലുള്ള പുതുശ്ശേരിയിലെ പൊതുശ്മശാനം ആധുനിക ഗ്യാസ് ശ്മശാനമാക്കാൻ 3.3 കോടിയുടെ പദ്ധതി. മന്ത്രി കെ. രാധാകൃഷ്ണന്റെ ശ്രമഫലമായിട്ടാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദമായ ഗ്യാസ് ശ്മശാനം പുതുശ്ശേരി ഭാരതപ്പുഴയുടെ തീരത്ത് ഒരുക്കുന്നത്.
നിലവിൽ പരമ്പരാഗത രീതിയിൽ വിറക് ഉപയോഗിച്ചാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. പുഴയുടെ തീരത്തു സംസ്കാരം നടത്തണമെന്ന വിശ്വാസത്തിൽ ധാരാളം ആളുകളാണ് ഇവിടെ മൃതദേഹം സംസ്കരിക്കാൻ എത്തുന്നത്. ഈ സാഹചര്യത്തിലാണ് ഗ്യാസ് ഉപയോഗിച്ച് അതിവേഗം മൃതദേഹം സംസ്കരിക്കാവുന്ന ശ്മശാനം നിർമിക്കാൻ ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെ പദ്ധതി തയ്യാറാക്കിയത്. ടെൻഡർ വിളിച്ചു നടപടികൾ അതിവേഗം പൂർത്തിയാക്കാനാണ് തീരുമാനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..