അതിരപ്പിള്ളി : അരിക്കൊമ്പനെ വാഴച്ചാൽ വനംഡിവിഷന്റെ കീഴിലുള്ള പ്രദേശത്തേക്ക് കൊണ്ടുവരാനുള്ള നീക്കം എതിർക്കുമെന്ന് സംഘടനകൾ. ഒട്ടേറെ ആദിവാസി കോളനികൾ ഉള്ള പ്രദേശത്തേക്ക് ആനയെ മാറ്റുന്നത് അപകടം ക്ഷണിച്ചു വരുത്തും. ആദിവാസി വിഭാഗക്കാർ വനവിഭവങ്ങൾ ശേഖരിക്കുന്നത് പറമ്പിക്കുളം വാഴച്ചാൽ വനമേഖലയിൽ നിന്നാണ്.
ആനയെ വാഴച്ചാൽ വനമേഖലയിൽ എത്തിക്കാനുള്ള നീക്കത്തിനെതിരേ ഐ.എൻ.ടി.യു.സി., കർഷക കോൺഗ്രസ്, ആദിവാസി കോൺഗ്രസ് അതിരപ്പിള്ളി മണ്ഡലം കമ്മിറ്റികൾ പ്രതിഷേധിച്ചു. സി.ഒ. ബേബി, ബിജു പറമ്പി, ബ്ലോക്ക് മെമ്പർ ഷാന്റി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ കെ.എം. ജയചന്ദ്രൻ, മനു പോൾ, ശാന്തിവിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..