അതിരപ്പിള്ളി : അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള വിദഗ്ധസമിതി നിർദേശം പുനഃപരിശോധിക്കണമെന്ന് സി.പി.ഐ. അതിരപ്പിള്ളി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
പറമ്പിക്കുളത്തുനിന്ന് വനത്തിലൂടെ ആനകൾക്ക് അതിരപ്പിള്ളി പഞ്ചായത്തിലെ വാഴച്ചാൽ, പൊകലപ്പാറ, പെരിങ്ങൽകുത്ത്, വാച്ചുമരം, തവളക്കുഴിപ്പാറ തുടങ്ങി ആദിവാസി ഊരുകളിലേക്കും പട്ടികവർഗ മേഖലകളിലേക്കും മറ്റ് ജനവാസമേഖലകളിലേക്കും എത്തിപ്പെടാനാകും. ഇപ്പോൾ കാട്ടാന ശല്യം രൂക്ഷമായ ഈ മേഖലയെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാനേ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനം ഉപകരിക്കൂവെന്ന് സി.പി.എം. ആരോപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..